Malayalam


പ്രധാന കുറിപ്പ്: ദയവായി റിലീസ് കുറിപ്പുകള്‍ വായിക്കാതെ ഉബുണ്ടു ഗ്നോമിന്റെ ഒരു പതിപ്പും ഡൗണ്‍ലോഡ് ചെയ്യരുത് - (കാരണങ്ങള്‍ ഇവിടെ) നന്ദി!<< പ്രധാന താളിലേക്ക് തിരികെ

ഉബുണ്ടു ഗ്നോം 14.10

ഉബുണ്ടു ഗ്നോം ഗ്നോം ഡെസ്ക്ടോപ്പ് പ്രധാന സവിശേഷതയായ ഉബുണ്ടുവിന്റെ ഒരു ഔദ്യോഗിക പതിപ്പാണ്. ഉബുണ്ടു കലവറകളില്‍ നിന്നുള്ള ശുദ്ധമായ ഗ്നോം പാക്കേജുകള്‍ കൊണ്ട് നിര്‍മ്മിച്ചതാണ് ഉബുണ്ടു ഗ്നോം. ഗ്നോം 3.12 പതിപ്പിനെ അടിസ്ഥാനമാക്കിയാണ് ഉബുണ്ടു ഗ്നോം 14.10 പുറത്തിറക്കിയിട്ടുള്ളത് - എന്തു കൊണ്ട്? കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടം എന്ന വിഭാഗം കാണുക.

അടിസ്ഥാന സിസ്റ്റം ആവശ്യകതകള്‍

 • 1 ജി.ഹെര്‍ട്സ് പ്രൊസസര്‍ (ഉദാ: ഇന്റല്‍ സെലെറോണ്‍) അല്ലെങ്കില്‍ അതില്‍ കൂടുതല്‍.
 • 1.5 ജിബി റാം (സിസ്റ്റം മെമ്മറി).
 • ഇന്‍സ്റ്റലേഷനായി 7 ജിബി ഹാര്‍ഡ് ഡ്രൈവ് സ്ഥലം.
 • സിഡി/ഡിവിഡി ഡ്രൈസ് അല്ലെങ്കില്‍ യുഎസ്‍ബി പോര്‍ട്ട്.
 • ഇന്റര്‍നെറ്റ് ലഭ്യത നല്ലതാണ് (ഇന്‍സ്റ്റലേഷനിടയില്‍ പുതുക്കലുകള്‍ ഉള്‍പ്പെടുത്താം).

നിങ്ങളുടെ കമ്പ്യൂട്ടര്‍ വളരെ പഴയതാണെങ്കില്‍ ലുബുണ്ടുവോ സുബുണ്ടുവോ താങ്കള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

ഉബുണ്ടു ഗ്നോം 14.10 സവിശേഷതകള്‍

 • ഗ്നോം 3.12 പതിപ്പിന്റെ ഏറെക്കുറെ മുഴുവനും 14.10ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഗ്നോം റിലീസ് കുറിപ്പുകള്‍ കാണുക. 3.12 പതിപ്പിലെ ലഭ്യമല്ലാത്ത ചില ഘടകങ്ങള്‍ ppa:gnome3-team/gnome3 എന്ന പിപിഎയില്‍ ലഭ്യമാണ്. ആപ്ലികേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഞങ്ങള്‍ ഗ്നോം-സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കുന്നില്ല. പകരം ഉബുണ്ടു സോഫ്റ്റ്‍വെയര്‍ സെന്ററാണ് ഉപയോഗിക്കുന്നത്.

 • ഗ്നോം-മാപ്സ്, ഗ്നോം-വെതര്‍ എന്നിവ സ്വതേ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. ഗ്നോം-ഫോട്ടോസ്, ഗ്നോം-മ്യൂസിക്, പൊളാരി എന്നിവ ഉബുണ്ടു ആര്‍ക്കൈവില്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.
 • 10 പുതിയ ഉന്നത ഗുണമേന്മയുള്ള ചുമര്‍ചിത്രങ്ങള്‍ സ്വതേ ലഭ്യമാണ്.

 • ഗ്നോം ക്ലാസിക്ക് സെഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപയോഗിക്കാനായി ലോഗിന്‍ സ്ക്രീനിലെ സെഷന്‍സ് ഓപ്ഷന്‍ ഉപയോഗിക്കുക.

 • പുതിയ തീമുകള്‍ (നൂമിക്സ് പോലെയുള്ളവ) ആര്‍ക്കൈവില്‍ ലഭ്യമാണ്.

ഉബുണ്ടു ഗ്നോം 14.10ലെ ആപ്ലിക്കേഷനുകള്‍

 • ഗ്നോം ഷെല്‍. ആപ്ലിക്കേഷനുകള്‍ കണ്ടെത്താനും ഫയലുകള്‍ തിരയാനും ജാലകങ്ങള്‍ തമ്മില്‍ മാറ്റാനും സൗകര്യമുള്ള ഡെസ്ക്ടോപ്പ് പരിസ്ഥിതി.

 • നോട്ടിലസ് (ഫയല്‍ മാനേജര്‍). നിങ്ങളുടെ രേഖകള്‍, ചിത്രങ്ങള്‍, സംഗീതം, ചലച്ചിത്രങ്ങള്‍, എന്നിവ കൈകാര്യം ചെയ്യാനുള്ള ഉപാധി.

 • ഫയര്‍ഫോക്സ് വെബ് ബ്രൗസര്‍. വേഗതയേറിയതും ജനപ്രിയവും സുരക്ഷിതവുമായ വെബ് ബ്രൗസര്‍.

 • ലിബ്രേഓഫീസ്. പ്രൊഫഷണല്‍ രേഖകള്‍, പ്രസന്റേഷനുകള്‍, സ്പ്രഡ്ഷീറ്റുകള്‍ എന്നിവ നിര്‍മ്മിക്കാനുള്ള ഓപ്പണ്‍ സോഴ്സ് ഓഫീസ് സ്വീറ്റ്.

 • ജിഎഡിറ്റ് (ടെക്സ്റ്റ് എഡിറ്റര്‍). ഗ്നോം ഡെസ്ക്ടോപ്പിനായുള്ള ഭാരം കുറഞ്ഞ ടെക്സ്റ്റ് തിരുത്തല്‍ ഉപാധി.

 • ഉബുണ്ടു സോഫ്റ്റ്‍വെയര്‍ സെന്റര്‍. സ്വതന്ത്രവും പണം കൊടുക്കേണ്ടതുമായ ആയിരക്കണക്കിന് ഉബുണ്ടു ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.

 • ട്വീക്ക് ടൂള്‍. ക്രമീകരണങ്ങള്‍ മാറ്റം വരുത്തൂ – രൂപഭംഗി, ഫോണ്ടുകള്‍, കീബോഡും മൗസും, ജാലകങ്ങളും പണിയിടങ്ങളും. എക്സ്റ്റന്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യൂ, പവര്‍ ഓപ്ഷന്‍സ് ക്രമീകരിക്കൂ, സ്റ്റാര്‍ട്ടപ് ആപ്ലിക്കേഷനുകള്‍ തിരഞ്ഞെടുക്കൂ.

ഉബുണ്ടു ഗ്നോം 14.10 സ്വന്തമാക്കൂ

പഴയ പതിപ്പില്‍ നിന്ന് അപ്ഗ്രേഡ് ചെയ്യൂ


അപ്ഗ്രേഡ് ചെയ്യുന്നതിനു മുമ്പ് ഡാറ്റാ ബാക്കപ്പ് എടുക്കുന്നതാണ് അഭികാമ്യം. ബാക്കപ്പ് എടുക്കുന്നത് എങ്ങനെ എന്നറിയാന്‍ ഈ താള്‍ കാണുക. അല്ലെങ്കില്‍ ക്ലോണ്‍സില്ല ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ ഹാര്‍ഡ് ഡ്രൈവിന്റെയോ സിസ്റ്റം പാര്‍ട്ടീഷന്റേയോ ഒരു പകര്‍പ്പ് എടുക്കുക.

സ്വതേ ഉള്‍പ്പെടുത്തിയിട്ടുള്ള ഗുയി അപ്ഡേറ്റ് മാനേജര്‍ പുതിയഉബുണ്ടു ഗ്നോം പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള അവസരം നല്‍കും. ഇത് ടെര്‍മിനല്‍ വഴിയും ചെയ്യാം:

sudo update-manager -d

മറ്റൊരു മാര്‍ഗം, Ctrl+Alt+T അമര്‍ത്തി ടെര്‍മിനല്‍ തുറന്ന് താഴെയുള്ള കമാന്‍ഡ് പ്രവര്‍ത്തിപ്പിക്കുക എന്നതാണ്:

sudo do-release-upgrade

ശ്രദ്ധിക്കുക. നിങ്ങളുപയോഗിക്കുന്നത് gnome3-team/gnome3-staging എന്ന പിപിഎ ആണെങ്കില്‍, താങ്കള്‍ തീര്‍ച്ചയായും അപ്ഗ്രേഡ് ചെയ്യുന്നതിനു മുമ്പ്

sudo ppa-purge ppa:gnome3-team/gnome3-staging

എന്ന കമാന്‍ഡ് പ്രവര്‍ത്തിപ്പിക്കണം.

 • അപ്ഗ്രേഡ് ചെയ്യുന്നതില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ - പുതിയ പതിപ്പ് കണ്ടെത്താനായില്ല - ദയവായി ഇതു കാണുക.

 • അപ്ഗ്രേഡ് ചെയ്യുന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.

പേഴ്സണല്‍ പാക്കേജ് ആര്‍ക്കൈവ്സ് (പിപിഎകള്‍)

ഉബുണ്ടു ഗ്നോമിനു വേണ്ടിയുള്ള പിപിഎകള്‍ ഈ കണ്ണിയില്‍ ലഭ്യമാണ്.

 • 3.12 പതിപ്പിന്റെ കുറവുള്ള ഘടകങ്ങള്‍ ഗ്നോം3 പിപിഎയില്‍ ലഭ്യമാണ്.
 • 3.14 പതിപ്പിന്റെ ഏറെക്കുറെ മുഴുവന്‍ ഭാഗങ്ങളും ഗ്നോം3-സ്റ്റേജിംഗ് പിപിഎയില്‍ ലഭ്യമാണ്.

അറിയാവുന്ന പ്രശ്നങ്ങള്‍

 • എല്ലാ തവണ സിസ്റ്റം ഓണാക്കുമ്പോഴും എക്സ്റ്റെന്‍ഷനുകള്‍ ലഭ്യമല്ല (ബഗ്:1236749): തല്‍ക്കാല പരിഹാരമെന്ന നിലക്ക് ലോഗിന്‍ സ്ക്രീനിലെ ചക്രമെനുവില്‍ നിന്ന് "System Default" തെരെഞ്ഞെടുക്കുക.
 • മാനുവലായി പാര്‍ട്ടീഷന്‍ ചെയ്യുമ്പോള്‍ ഇന്‍സ്റ്റലേഷന്‍ മരവിക്കുന്നു (ബഗ്:1361951): ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു മുമ്പ് ജിപാര്‍ട്ടഡ് ഉപയോഗിച്ച് പാര്‍ട്ടീഷന്‍ നിര്‍മ്മിച്ചാല്‍ ഈ പ്രശ്നം ഒഴിവാക്കാം.
 • വിര്‍ച്വല്‍ബോക്സ് കറുത്ത സ്ക്രീനിലേക്ക് ബൂട്ട് ചെയ്യുന്നു അല്ലെങ്കില്‍ തെറ്റായ സ്ക്രീന്‍ കാണിക്കുന്നു (ബഗ്:1378423): കൂടുതല്‍ വിവരങ്ങള്‍ക്ക്, ദയവായി ഈ അഭിപ്രായം കാണുക.

ഉബുണ്ടു റിലീസ് കുറിപ്പുകള്‍

പിന്തുണ

 • 9 മാസം – പതിപ്പുകള്‍ കാണുക.

 • ഉബുണ്ടു ഗ്നോം 14.10 (ഉട്ടോപ്പിക് യൂണികോണ്‍) ഞങ്ങളുടെ എല്‍ടിഎസ് ഇതര പതിപ്പാണ്, അതിനാല്‍ 9 മാസത്തേക്ക് മാത്രമേ പിന്തുണ ലഭ്യമാവൂ. താങ്കള്‍ക്ക് മുഖ്യ സ്ഥിരതയും ദീര്‍ഘകാല പിന്തുണയുമാണെങ്കില്‍ ഉബുണ്ടു ഗ്നോം 14.04 (ട്രസ്റ്റി താര്‍) പതിപ്പ് പരിഗണിക്കുക. ലഭ്യമായതില്‍ എറ്റവും പുതിയ സോഫ്റ്റ്‍വെയറുകളും സാങ്കേതികവിദ്യകളുമാണ് താങ്കള്‍ക്കാവശ്യമെങ്കില്‍ ഉബുണ്ടു ഗ്നോം 14.10 (ഉട്ടോപ്പിക് യൂണികോണ്‍) ഉപയോഗിക്കുക.

ഞങ്ങളെ ബന്ധപ്പെടുക

ഇതും കാണുക

 • ചോ: ഗ്നോം 3.14 പതിപ്പ് എന്തുകൊണ്ട് ഉബുണ്ടു ഗ്നോം 14.10ല്‍ സ്വതേ ലഭ്യമല്ല?

 • ഉ: ദയവായി ഈ ഇ-മെയില്‍ കാണുക. ഏറ്റവും പുതിയ ഗ്നോം പതിപ്പിന്, താങ്കള്‍ക്ക് ഞങ്ങളുടെ പിപിഎ ഉപയോഗിക്കാം.

UtopicUnicorn/ReleaseNotes/UbuntuGNOME/Malayalam (last edited 2014-10-27 11:03:50 by stmalfas)